റിലയൻസ് ഗ്രൂപ്പും പിന്നിൽ; കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഓഹരി സ്വന്തമാക്കിയത് അദര്‍ പൂനാവാല

business

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപ. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്.

Also Read; തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചുകൊത്തുന്നു 

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെയൊക്കെ പിന്നിലാക്കിയാണ് സെറീന്‍ ഗ്രൂപ്പ് ഇപ്പോൾ രാജ്യത്തെ മുന്‍നിര പ്രൊജക്ഷന്‍ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്.

Also Read; സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ചേർത്തുനിർത്തൽ; ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ

1976 യഷ് ജോഹറാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ് സ്ഥാപിച്ചത്. യഷ് ജോഹറിന്റെ മരണത്തോടെ മകന്‍ കരണ്‍ ജോഹര്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ സാരഥിയാവുകയായിരുന്നു. രാജ്യത്തിന്റെ തന്നെ അഭിമാനമായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പങ്കാളിയാകാൻ കഴിഞ്ഞതില്‍ അഭിമാനമാണെന്നും, ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ യശസ്സ് ഇനിയും ഉയരങ്ങളില്‍ എത്തിക്കാൻ ഒന്നിച്ച് ഉണ്ടാവുമെന്നും അദര്‍ പൂനാവാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News