ദില്ലി മദ്യനയ കേസ്, മനീഷ് സിസോദിയക്കെതിരെ അധിക കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അധിക കുറ്റപത്രം സമർപ്പിച്ചു. അമൻദീപ് സിംഗ് ധാൽ, അർജുൻ പാണ്ഡെ, ബുചി ബാബു എന്നിവർക്കെതിരെയും കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചു. ബി ആർ എസ് നേതാവ് കവിതയുടെ ഓഡിറ്റർ ആണ് ബുചി ബാബു.

ഫെബ്രുവരി 27-നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. പിന്നാലെ മാർച്ച് 9-ന് എൻഫോഴ്സ്മെൻ്റ് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ തിഹാർ ജയിലിലാണ് മനീഷ് സിസോദിയ. അതേസമയം, അടുത്ത മാസം 12-ന് സിബിഐയുടെ കുറ്റപത്രത്തിൽ വാദം കേൾക്കുമെന്നും ദില്ലി റോസ് അവന്യൂ കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News