തിക്കിനും തിരക്കിനും പരിഹാരം! ഈ ട്രെയിനുകളിൽ ഇനി അധിക കോച്ച് ഉണ്ടാകും…

BIHAR TRAIN ACCIDENT

നിലവിലുള്ള തിക്കും തിരക്കും മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി നാല് ട്രെയിൻ സർവീസുകളിൽ അധിക കോച്ചുകൾ ചേർക്കുകയാണെന്ന് റയിൽവേ അറിയിച്ചു. ഇന്ത്യൻ റയിൽ വേസ് പാലക്കാട് ഡിവിഷൻ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അധിക കോച്ചുകൾ ചേർത്തിട്ടുള്ള ട്രെയിൻ സർവീസുകൾ

ട്രെയിൻ നമ്പർ 12076 ; തിരുവനന്തപുരം സെൻട്രൽ- കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ ഒരു അധിക ചെയർ കാർ കോച്ചാണ് ചേർത്തിരിക്കുന്നത്.ഡിസംബർ പതിനൊന്ന് മുതൽ പതിനാറ് വരെയാകും അധിക കോച്ച് സൗകര്യം ഉണ്ടാകുക.

ട്രെയിൻ നമ്പർ 12075 ; തിരുവനന്തപുരം സെൻട്രൽ- കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്

കോഴിക്കോട് സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ ഒരു അധിക ചെയർ കാർ കോച്ചാണ് ചേർത്തിരിക്കുന്നത്.ഡിസംബർ പതിനൊന്ന് മുതൽ പതിനാറ് വരെയാകും അധിക കോച്ച് സൗകര്യം ഉണ്ടാകുക.

ട്രെയിൻ നമ്പർ 16343; തിരുവനന്തപുരം സെൻട്രൽ- മധുരൈ ജങ്ഷൻ അമൃത എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ചാണ് ചേർത്തിരിക്കുന്നത്.ഡിസംബർ പന്ത്രണ്ട് മുതൽ പതിനഞ്ച് വരെയാകും അധിക കോച്ച് സൗകര്യം ഉണ്ടാകുക.

ട്രെയിൻ നമ്പർ 16344 ; മധുരൈ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്

മധുരൈ ജങ്ഷനിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് യാത്ര ചെയുന്ന ട്രെയിനിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ചാണ് ചേർത്തിരിക്കുന്നത്.ഡിസംബർ പതിമൂന്ന് മുതൽ പതിനാറ് വരെയാകും അധിക കോച്ച് സൗകര്യം ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News