യുകെയിലേക്ക് ഇനി എളുപ്പത്തിൽ പോകാൻ കഴിയില്ല, ചെലവ് കൂടും

വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്കും യുകെയിൽ ഏര്‍പ്പെടുത്തിയ അധിക വിസ നിരക്കുകള്‍ നിലവില്‍ വന്നു. കഴിഞ്ഞ മാസം ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപ്പാക്കിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെയാണ് നിരക്കിൽ വർദ്ധനവ് ഉണ്ടായത്. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള വിസയിലും വന്‍ വര്‍ധനയാണ് ഏര്‍പ്പെടുത്തിയത്.

ALSO READ:‘എന്റെ പ്രിയപ്പെട്ട അഭി, എനിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ’; ആശംസകളുമായി നടി സുമലത

ജോലികള്‍ക്കുള്ള വിസയ്ക്കും, സന്ദര്‍ശക വിസയ്ക്കും 15 ശതമാനം വര്‍ധനവ് വരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള വിസയ്ക്കും സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ഷിപ്പിനും 20 ശതമാനമാണ് നിരക്ക് വര്‍ധനവ് ഉണ്ടായത്. 12,700 രൂപ കൂട്ടി 50,000 രൂപയായാണ് വിസ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആറ് മാസത്തിന് താഴെ കാലാവധിയുള്ള സന്ദര്‍ശക വിസയ്ക്ക് 1500 രൂപ അധികം നല്‍കണം. ഇതോടെ ആകെ നിരക്ക് 11,500 രൂപയായി കൂടി.

ബ്രിട്ടീഷ് പൗരന്‍മാരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് നിരക്ക് വര്‍ധന സഹായിക്കുമെന്നുംയുകെയിലേക്ക് പഠിക്കുന്നതിനും സന്ദര്‍ശനത്തിനും എത്തുന്നവര്‍ക്ക് വലിയ ബാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ് പുതിയ നിരക്കുകളെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ALSO READ:ദില്ലി മദ്യനയ അഴിമതിക്കേസ്; ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു

ആറ് മാസം, 2,5,10 വര്‍ഷങ്ങളിലേക്കുള്ള സന്ദര്‍ശ വിസ നിരക്കുകള്‍ വര്‍ധിച്ചു,എന്‍ട്രി ക്ലിയറന്‍സിനുള്ള നിരക്കുകള്‍ കൂട്ടി, രാജ്യത്ത് അനിശ്ചിത കാലത്തേക്ക് തുടരാനുള്ള ഫീസ് വര്‍ധിപ്പിച്ചു,ഹെല്‍ത്ത് വിസ നിരക്ക് കൂട്ടി സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിരക്ക് കൂട്ടി,പഠനത്തിനുള്ള അപേക്ഷ അംഗീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നിരക്ക് വർധിപ്പിച്ചു,ബ്രിട്ടീഷ് പൗരത്വം നേടാനുള്ള രജിസ്ട്രേഷന്‍ ഫീസും കൂട്ടി എന്നിവയാണ് നിലവിൽ വന്ന നിരക്ക് വർദ്ധനവുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News