ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ സീറ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JOB

തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ (3ഡി പ്രിന്റിംഗ്), മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സെപ്ഷ്യൽ എഫക്ട് എന്നീ ട്രേഡുകളിലേക്ക് എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഏതാനും ഒഴിവുകളുണ്ട്.

Also read:ജര്‍മന്‍ റിക്രൂട്ട്‌മെന്റില്‍ പുതുചരിത്രമെഴുതി നോര്‍ക്ക ട്രിപ്പിള്‍ വിന്‍; 500 പ്ലസ് ആഘോഷം നവം. ഒമ്പതിന്

താത്പര്യമുള്ളവർ നവംബർ 11ന് വൈകിട്ട് 3 ന് മുമ്പ് ചാക്ക ഗവ. ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 8547898921.

Also read:കേരള ലോ അക്കാദമി സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

അതേസമയം,2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും, കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. 28 വയസാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 15നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2024 നവംബര്‍ 17 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും.ഡിസംബര്‍ രണ്ട് മുതൽ മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News