തിരക്ക് നിയന്ത്രിക്കാന്‍ കോച്ച് സൗകര്യം വര്‍ധിപ്പിച്ച് റെയില്‍വേ

ഉത്സവ സീസണ്‍ വരുന്നതോടെ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചക്കുന്നത് കണക്കിലെടുത്ത് പ്രധാന ട്രെയിനുകള്‍ക്ക് കോച്ചുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. ഡിസംബര്‍ 22, 23, 24, 25,26, 27, 31 തീയതികളില്‍ മംഗളുരു സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന മംഗളുരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുരാം എക്‌സ്പ്രസിന് (നമ്പര്‍16649) അധികമായി സെക്കന്റ് ക്ലാസ് ജനറല്‍ കോച്ച് അനുവദിച്ചു.

ALSO READ: റെക്കോര്‍ഡിട്ട് സിയാല്‍; ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍

ഇതിന് പുറമേ ഡിസംബര്‍ 23, 24,25, 26, 27, 28, ജനുവരി 1 തീയതികളില്‍ നാഗര്‍കോവില്‍ ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗളുരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസിനും (നമ്പര്‍ 16650) ഒരു സെക്കന്റ് ക്ലാസ് ജനറല്‍ കോച്ച് അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News