അഡലെയ്ഡ് ഓവലില്‍ ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിൽ ആശങ്ക. നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ വലത് തള്ളവിരലിന് പരുക്കേറ്റതാണ് കാരണം.
മാര്‍നസ് ലബുഷാഗ്‌നെയുടെ ബോളിലാണ് പരുക്ക്. തുടർന്ന് അല്‍പ്പസമയത്തേക്ക്, അദ്ദേഹം ബാറ്റിങ് നിര്‍ത്തി. മാര്‍നസ് ലാബുഷാഗ്‌നെയുമായി സംസാരിക്കുന്നതിനിടെ വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയന്‍ ടീമിലെ മെഡിക്കല്‍ സ്റ്റാഫ് അംഗം പരിശോധനയ്ക്കായി നെറ്റിലേക്ക് വരികയും പരിശോധിക്കുകയും ചെയ്തു. തുടർന്ന് നെറ്റ്സ് പരിശീലനം ഉപേക്ഷിക്കുകയായിരുന്നു.
Read Also: എയര്‍പോര്‍ട്ടില്‍ കുടുങ്ങി ജയ്‌സ്വാള്‍; ‘മൊഗാംബോ’ ആയി വാഷിങ്ടണ്‍ സുന്ദര്‍
കുറച്ച് സമയത്തിന് ശേഷം സ്മിത്ത് തിരിച്ചെത്തി മറ്റൊരു നെറ്റ്സിൽ ബാറ്റ് ചെയ്തു. ടെസ്റ്റിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂചന. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍, 534 റണ്‍സിന്റെ കൂറ്റന്‍ റണ്‍സിലേക്കുള്ള ലക്ഷ്യത്തിനിടെ രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സിന് അദ്ദേഹം പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്സിലാകട്ടെ ഗോള്‍ഡന്‍ ഡക്കുമായി. ആദ്യ ടെസ്റ്റിൽ 295 റണ്‍സിനാണ് ഓസീസ് തോറ്റത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here