എയര്‍പോര്‍ട്ടില്‍ കുടുങ്ങി ജയ്‌സ്വാള്‍; ‘മൊഗാംബോ’ ആയി വാഷിങ്ടണ്‍ സുന്ദര്‍

adelaide-test-india

കാന്‍ബറയില്‍ നടന്ന വിജയകരമായ പിങ്ക് ബോള്‍ പരിശീലനത്തിന് ശേഷം രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഡലെയ്ഡിലെത്തിയിരിക്കുകയാണ്. ചില കളിക്കാർ വിമാനത്താവളത്തില്‍ ഷോപ്പിങ് ചെയ്യുന്നതും മറ്റുമായുള്ള രസകരമായ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ.

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ഒരു ഗ്ലാസ് ഭിത്തിക്ക് പിന്നില്‍ കുടുങ്ങിയതാണ് ഇതിൽ ഏറ്റവും രസകരം. ഒടുവില്‍ അദ്ദേഹം പുറത്തുകടന്നു. കുടുങ്ങിയത് കണ്ട് ശുഭ്മാന്‍ ഗില്ലും ടീമിലെ മറ്റു ചിലരും ചിരിക്കുന്നത് കാണാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മായാകട്ടെ 22കാരനെ ശകാരിക്കുകയും ചെയ്തു.

Read Also: ഇതിഹാസ താരത്തിൻ്റെ പച്ചത്തൊപ്പി സ്വന്തമാക്കണോ; ഇപ്പോൾ അവസരം

സര്‍ഫറാസ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഫ്ലൈറ്റ് എടുക്കുന്നതിന് മുമ്പ് ഷോപ്പിങ് ചെയ്തത്. കുറച്ച് തൊപ്പികളാണ് ഇരുവരും ട്രൈ ചെയ്തത്. കുറച്ച് തൊപ്പികള്‍ ട്രൈ ചെയ്തപ്പോള്‍ സര്‍ഫറാസ് സുന്ദറിനെ കളിയാക്കുന്നത് കാണാം. സുന്ദറിന്റെ തൊപ്പി ഷോപ്പിംഗ് അദ്ദേഹത്തിന് ‘മൊഗാംബോ’ എന്ന പുതിയ വിളിപ്പേരും നേടിക്കൊടുത്തു. സര്‍ഫറാസ് തന്നെയാണ് ഈ വിളിപ്പേര് നൽകിയത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News