പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് സ്വവർഗാനുരാഗിയായ ഓസ്ട്രേലിയൻ ഫുട്ബോൾ താരം

പങ്കാളിയെ ഗ്രൗണ്ടിൽവച്ച് പ്രൊപ്പോസ് ചെയ്ത് സ്വവർഗാനുരാഗിയായ ഓസ്ട്രേലിയൻ ഫുട്ബോൾ താരം ജോഷ് കവല്ലോ. അഡ്‍ലെയ്ഡ് യുണൈറ്റഡ് ക്ലബ്ബിന്റെ താരമായ ജോഷ് പങ്കാളി ലെയ്റ്റൻ മൊറേലിനെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തുകയായിരുന്നു. സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമായി ഏറെ ശ്രദ്ധ നേടിയ 24 വയസ്സുകാരനാണ് ജോഷ്.

ALSO READ: നാട്ടിൽ നിന്ന് പോരുമ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി, മരുഭൂമിയിൽ അറബി ബാക്കി വെച്ച ഉണങ്ങിയ കുബ്ബൂസ് കഴിച്ച് നരകയാതന: നജീബ് പറയുന്നു

ഹിന്ദ്മാർഷ് സ്റ്റേഡിയത്തിലെത്തിയ ജോഷ് കാവല്ലോ മുട്ടുകുത്തിയ ശേഷം പങ്കാളിയായ ലെയ്റ്റൻ മൊറേലിനെ പ്രൊപോസ് ചെയ്യുകയായിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് വൈറലാകുന്നത്. ഇത്തരത്തിൽ ഒരു സർപ്രൈസ് ഒരുക്കാൻ സഹായിച്ചതിന് അഡ്‍ലെയ്ഡ് യുണൈറ്റഡിനോട് നന്ദിയുണ്ടെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോഷ് കാവല്ലോ കുറിച്ചു.

ALSO READ: ‘പൃഥ്വിയുടേത് നോക്കുമ്പോള്‍ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല’: മോഹന്‍ലാല്‍

ജോഷിൻ്റെ പങ്കാളി ലെയ്റ്റൻ മൊറേല്‍ ഒരു ഇലക്ട്രീഷ്യനാണ്. 2021 ലാണ് താനൊരു സ്വവർഗാനുരാഗിയാണെന്ന് ജോഷ് പ്രഖ്യാപിച്ചത്. ഈ സമയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ പിന്തുണ താരത്തിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here