കുഞ്ഞുങ്ങളിൽ ഉറക്കത്തിലെ കൂർക്കം വലി; കാരണം ഈ അവസ്ഥയാകാം

മൂന്ന് വയസിന് മുകളിൽ പ്രായമായ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മൂക്കിലെ ദശ വളർച്ച. ആ അവസ്ഥയെ അഡിനോയിഡ് ഹൈപെർട്രോഫി എന്നാണ് പറയുന്നത്. മൂക്കിന് പിൻവശത്തായി രണ്ട് മുതൽ 15 വരെ വയസായ കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ​ഗ്രന്ഥിയാണ് അഡിനോയിഡ്.

Also read:മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വായുമാർഗം എത്തിക്കാൻ സർക്കാർ 

അഡിനോയിഡ് ഹൈപെർട്രോഫി എന്ന അവസ്ഥ ക്രാമാതീതമായ അഡിനോയിഡ് ഗ്രാധിയുടെ വളർച്ചയാണ്. അലർജി, പാരമ്പര്യം, മുലപ്പാൽ കുടിക്കാത്ത കുട്ടികൾ, തുടർച്ചയായുള്ള അണുബാധ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ചിലതാണ് ഈ അവസ്ഥയുടെ കാരണങ്ങളായി ഡോക്ടർമാർ പറയുന്നത്. ഈ അവസ്ഥ പലവിധ രോഗങ്ങൾക്കും കാരണമാകും.

അഡിനോയിഡ് ഹൈപെർട്രോഫിയുടെ ലക്ഷണങ്ങൾ:

വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നതും പാട്ടുകേൾക്കുമ്പോഴോ ടിവി കാണുമ്പോഴോ ശബ്ദം പോരെന്ന് തോന്നി ശബ്ദം കൂട്ടിവെക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ഉറക്കത്തിൽ കൂർക്കം വലിക്കുക, കൂടുതൽ സമയവും വാ തുറന്നിരിക്കുക, വായിൽ പത വരുക, ബെഡിൽ ഉരുണ്ടു മറിയുക, അറിയാതെ കിടക്കയിൽ മൂത്രം ഒഴിക്കുക എന്നിവയാണ് അഡിനോയിഡ് ഹൈപെർട്രോഫിയുടെ മറ്റ് ലക്ഷണങ്ങൾ.ഉറക്കത്തിൽ ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ ചില കുട്ടികളിൽ ഉണ്ടാകാം. ചില കുട്ടികളിൽ ചെവിവേദന, ചെവിയിലെ പഴുപ്പ് ഒലിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകും.

Also read:മൊബൈൽ റീചാർജ് ചെയ്യുന്നതിന് ഫീസ് ഈടാക്കി ഗൂഗിൾ പേ

അതേസമയം, വളരെ നാളുകൾ ആയുള്ള അഡിനോയ്ഡ് ഗ്രന്ഥിയുടെ അമിത വളർച്ച കാരണം കുഞ്ഞുങ്ങളുടെ മുഖത്തിന്റെ രൂപം മാറി പോയിട്ടുണ്ടാകും. കുട്ടികളുടെ വട്ട മുഖം മാറിയിട്ട് നീളമുള്ള മുഖമായി മാറും. പല്ലുകൾ പൊന്തിയും ക്രമം തെറ്റിയുമാകും. പലപ്പോഴും പല്ലുകൾ ക്ലിപ്പ് ഇട്ടു നേരെ ആക്കാൻ ദന്ത ഡോക്ടറെ കാണിക്കുമ്പോൾ അവർ ആയിരിക്കും കുട്ടിയുടെ മൂക്കിൽ തടസങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പറയുന്നത്. കാരണം മൂക്കിൽ അഡിനോയ്ഡ് വളർച്ച ഉള്ളിടത്തോളം കാലം, പല്ലിൽ ക്ലിപ്പ് ഇട്ടിട്ടും കാര്യം ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here