കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. കൃത്യവും സമഗ്രവുമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖല ഐ ജി ഓഫീസില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സിറ്റി കമ്മീഷ്ണര്‍ രാജ്പാല്‍ മീണ, ഐജി നീരജ്കുമാര്‍ ഗുപ്ത തുടങ്ങിയവരും വിവിധ അന്വേഷണ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ആദ്യ ഘട്ടം മുതലുള്ള അന്വേഷണം യോഗം വിലയിരുത്തി. റെയില്‍വേ ദക്ഷിണമേഖല ഐജിജിഎം ഈശ്വര റാവു യോഗത്തിനെത്തിയിരുന്നു.
പ്രാഥമിക ഘട്ടമെന്ന് പൊലീസ് പറയുമ്പോഴും നിലവിലെ അന്വേഷണം വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഭവത്തില്‍ പൊലീസ് എന്‍ഐഎ റെയില്‍വേ എടിഎസ് എന്നിങ്ങനെ നാല് തലങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ വരും മണിക്കൂറുകളില്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here