‘തിരച്ചിൽ അവസാനഘട്ടത്തിൽ, പരിശീലനം ലഭിച്ചവരാണ് രക്ഷാദൗത്യത്തിലുള്ളത്’: എഡിജിപി എം ആർ അജിത്ത്കുമാർ

വയനാട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനഘട്ടത്തിലെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. കരയിലുള്ള തിരച്ചിൽ ഏകദേശം പൂർത്തിയായി. 50 മീറ്ററോളം ആഴത്തിൽ ചെളി മൂടിയ പ്രദേശങ്ങൾ മാത്രമാണ് കരയിൽ ഇനി തിരച്ചിൽ നടത്താൻ ബാക്കിയുള്ളത്. ചെളി ഉണങ്ങിയാൽ മാത്രമേ അവിടെ പരിശോധന നടത്താൻ കഴിയുകയുള്ളു. ഇന്നലെ മൃതദേഹങ്ങൾ കിട്ടിയ സ്ഥലത്ത് ഇന്നും പരിശോധന നടത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിലും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

Also Read: അച്ഛനു പണിയില്ല, പക്ഷേ ദുരന്തത്തിലകപ്പെട്ട വയനാടിനെ സഹായിച്ചേ പറ്റൂ… എന്ത് ചെയ്യും? ഒടുവില്‍ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 4 സ്വര്‍ണമോതിരങ്ങള്‍ വയനാടിനായി എടുത്തുനല്‍കിയെന്ന് ഏഴാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്, വൈറല്‍

പൊലീസിൽ പരിശീലനം നേടിയവരും സൈന്യത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാകും ഇന്ന് പരിശോധന നടത്തുക. ഒറ്റപ്പെട്ട ഇടങ്ങളിൽ പോയി മൃതദേഹങ്ങൾ കണ്ടെത്തുകയാണെങ്കിൽ എയർ ലിഫ്റ്റ് ചെയ്യും. സാധാരണക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത വനപ്രദേശങ്ങളിലും ഇന്ന് തിരച്ചിൽ നടത്തും. അതിനായാണ് പരിശീലനം നേടിയ സംഘത്തെ വിടുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ പുഴയിലുള്ള രക്ഷാപ്രവത്തനം വൈകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News