എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; കുറ്റം ചെയ്തത് ഷാരൂഖ് സെയ്ഫി തന്നെ; ശാസ്ത്രീയ തെളിവുണ്ടെന്ന് എഡിജിപി

എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ തെളിവുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഡിജിപി അറിയിച്ചു.

ഷാരൂഖ് സെയ്ഫി തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ആളാണ്. അത്തത്തിലുള്ള വിഡിയോകള്‍ സ്ഥിരം കാണുന്ന ആളാണ് പ്രതി. സാക്കിര്‍ നായിക്ക് പോലുള്ള റാഡിക്കലൈസ്ഡ് ആള്‍ക്കാരുടെ വീഡിയോകള്‍ ഷാരൂഖ് നിരന്തരം വീക്ഷിച്ചിരുന്നു. ഷാരൂഖ് സെയ്ഫി റാഡിക്കലൈസ്ഡാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്ലാന്‍ ചെയ്തുതന്നെയാണ് വന്നത്. അദ്ദേഹം വരുന്ന പ്രദേശം നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ അന്വേഷിച്ചിട്ടുള്ളതാണ്. അന്വേഷണം രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.

ഷാരൂഖ് സെയ്ഫി ദില്ലിയില്‍ നിന്ന് കേരളത്തിലെത്തിയതു മുതല്‍ കൃത്യം ചെയ്ത് രത്‌നഗിരിയിലേക്ക് കടന്നതു വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്ലസ് ടുവാണ് ഷാരൂഖ് സെയ്ഫിയുടെ വിദ്യാഭ്യാസം. ആദ്യമായിട്ടാണ് കേരളത്തിലെത്തിയത് എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എഡിജിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News