ശബരിമലയിലെ സുരക്ഷാ ക്രമീകരണ ചുമതലകളില്‍ നിന്നും എഡിജിപി എം.ആര്‍. അജിത്കുമാറിനെ നീക്കി

ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നും എഡിജിപി എം.ആര്‍. അജിത്കുമാറിനെ നീക്കി. ഹെഡ്ക്വാട്ടേഴ്‌സ് ചുമതലകളുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ് പകരം ചുമതല. ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷാ ചുമതലയും ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കാണ്. എഡിജിപി എസ്. ശ്രീജിത്ത് മുന്‍പും ഈ ചുമതല വഹിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് അദ്ദേഹത്തിന് വീണ്ടും ഉത്തരവാദിത്വം നല്‍കിയിട്ടുള്ളത്.

ALSO READ: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

നേരത്തെ, എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ടാകുകയും ഡിജിപി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News