ഒന്നുകില്‍ കൊച്ചിന്‍ ഹനീഫ അല്ലെങ്കില്‍ സുരേഷ് ​ഗോപി, സ്ഥിരം പൊലീസ് കഥാപാത്രങ്ങളെ തിരുത്തിയെഴുതിയ കണ്ണൂർ സ്‌ക്വാഡ്: എസ് ശ്രീജിത്ത്

സ്ഥിരം പൊലീസ് കഥാപാത്രങ്ങളെ തിരുത്തിയെഴുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്. ചിത്രം ഏറെ റിയലിസ്റ്റിക് ആണെന്നും പൊതുജനത്തിനിടയില്‍ പൊലീസിന്‍റെ പ്രതിച്ഛായ മാറ്റാന്‍ സഹായിക്കുമെന്നും സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം എസ് ശ്രീജിത്ത് പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടു പോയി കൊലപെടുത്തിയ സംഭവം; സിബിഐ ആറു പേരെ അറസ്റ്റ് ചെയ്തു

‘വളരെ നല്ല സിനിമ. പക്ഷേ ബേബിയും ഷൗക്കത്തുമൊന്നും (യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിലെ അംഗങ്ങള്‍) ഇന്നുവരെ മേലുദ്യോ​ഗസ്ഥരോട് തിരിച്ച് സംസാരിച്ചിട്ടില്ല. അത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. പൊലീസുകാര്‍ അങ്ങനെ തിരിച്ചൊന്നും സംസാരിക്കാറില്ല. പക്ഷേ വളരെ നല്ല പടം. വളരെ റിയലിസ്റ്റിക് ആണ് പടം. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫ്. ഒന്‍പത് പേരാണ് ഒറിജിനല്‍ സ്ക്വാഡില്‍ ഉണ്ടായിരുന്നത്’, ശ്രീജിത്ത് പറഞ്ഞു.

ALSO READ: സാമ്രാജ്യം തിരിച്ചുപിടിച്ച് മമ്മൂട്ടി, നിരന്തര വിജയങ്ങൾ: വാഴ്ത്തി സോഷ്യൽ മീഡിയ

‘ഒരുപാട് പരിക്കുകളുമായിട്ടാണ് ഞങ്ങള്‍ പലപ്പോഴും തിരിച്ചുവന്നിട്ടുള്ളത്. പൊലീസിനെക്കുറിച്ച് ജനങ്ങളുടെ മനസിലുള്ള പ്രതിച്ഛായ മാറ്റിയെടുക്കാന്‍ ഈ സിനിമ സഹായിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പൊലീസ് കഥകള്‍ സിനിമയാക്കാനെന്ന് പറഞ്ഞ് പലരും സമീപിക്കാറുണ്ട്. പക്ഷേ ഇത്ര നന്നായിട്ട് ചെയ്യുമെന്ന് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല. അതുകൊണ്ട് നമ്മള്‍ വലിയ താല്‍പര്യവും കാണിക്കാറില്ല. ഒന്നുകില്‍ കൊച്ചിന്‍ ഹനീഫയുടെ ഹാസ്യ കഥാപാത്രം. അല്ലെങ്കില്‍ സുരേഷ് ​ഗോപിയുടെ അതിഭാവുകത്വ കഥാപാത്രം. അതാണ് സ്ഥിരം വരാറ്. പൊലീസിനെ ഇത്ര റിയലിസ്റ്റിക് ആയിട്ട് വളരെ ദുല്‍ലഭമേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഇത് പൊലീസിന് മൊത്തത്തിലുള്ള ആദരവ് ആണ്’, ശ്രീജിത്ത് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News