സസ്‌പെന്‍ഷന്‍ നടപടി; പ്രതികരണവുമായി അധിര്‍ രഞ്ജന്‍ ചൗധരി

ലോക്സഭയില്‍ സിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പ്രധാനമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും മണിപ്പുര്‍ വിഷയത്തില്‍ മോദി നീരവ് (മൗനി) ആവുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

also read- ‘വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല; വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ചചെയ്യാം’; ചാണ്ടി ഉമ്മന് കെ കെ രാഗേഷിന്റെ മറുപടി

‘മോദി എല്ലാത്തിനെയും പറ്റി സംസാരിക്കുന്നു. പക്ഷേ, മണിപ്പൂര്‍ വിഷയത്തില്‍ അദ്ദേഹം നീരവ് ആയി നിലകൊണ്ടു, അഥവാ മൗനിയായി ഇരുന്നു. മൗനം എന്നതാണ് നീരവിന്റെ അര്‍ഥം. മോദിയെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശ്യം. താന്‍ അപമാനിക്കപ്പെടുന്നുവെന്ന് മോദിക്ക് തോന്നിയിരുന്നില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

also read-കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു

സഭയില്‍ അപമര്യാദയോടെ പെരുമാറിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചെന്നും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയെന്നുമാണ് ആരോപണങ്ങള്‍. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവിനെ സസ്‌പെന്‍ഡ് ചെയ്യുന്ന ആദ്യ സംഭവമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News