തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരെയുള്ള ക്യാഷ് ഫോര്‍ ക്വയ്‌റി ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ചൗധരി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു.മഹുവയുടെ പാര്‍ലമെന്റ് ഐഡി വിദേശത്ത് ഓപ്പണ്‍ ചെയ്തതില്‍ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചോദിക്കുന്നു.മഹുവയ്‌ക്കെതിരെ ഉയര്‍ന്നത് 2005 ലെ ചോദ്യത്തിന് കോഴ ആരോപണത്തിന് സമാനമല്ലെന്ന് ചൗധരി അവകാശപ്പെട്ടു.
ALSO READ: നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും
മഹുവ നല്‍കിയ തെളിവുകള്‍ മുഖവിലയ്‌ക്കെടുത്തില്ല. എത്തിക്‌സ് കമ്മറ്റിയും പ്രിവിലേജ് കമ്മറ്റിയും എന്താണ് അച്ചടക്കമെന്ന് വ്യക്തമാക്കണം.എത്തിക്‌സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ല എത്തിക്‌സ് കമ്മറ്റി ചെയര്‍മാനും അംഗങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചില്ല , പക്ഷപാതപരമായി പെരുമാറിയെന്നും കത്തില്‍ ചൗധരി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റംഗത്തിന്റെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം.നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൗധരി കത്തില്‍ പറയുന്നു. തിങ്കളാഴ്ച്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മഹുവ മൊയ്ത്ര വിഷയം പ്രതിപക്ഷം ഉയര്‍ത്തുമെന്ന് വ്യക്തമാക്കുന്നതാണ് അധിര്‍ രഞ്ജന്റെ നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here