സഭയില്‍ അപമര്യാദയോടെ പെരുമാറിയെന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങള്‍. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.
also read- അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവിനെ സസ്‌പെന്‍ഡ് ചെയ്യുന്ന ആദ്യ സംഭവമാണിത്. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ അധിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രിയെ നിരവ് മോദിയുമായും ധൃതരാഷ്ട്രരുമായും താരതമ്യം ചെയ്തിരുന്നു. രാജാവ് അന്ധനാണെന്നും മണിപ്പുരില്‍ നടക്കുന്നത് കാണുന്നില്ലെന്നും ചൗധരി തുറന്നടിച്ചു. കേന്ദ്രമന്ത്രിമാരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here