അധിർ രഞ്ജൻ ചൗധരിയുടെ ലോക് സഭ സസ്പെൻഷൻ പിൻവലിച്ചു

കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.ലോകസഭാ സെക്രട്ടറിയേറ്റ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ന് ഉച്ചയോടെ അധിർ രഞ്ജൻ പ്രിവിലേജ് കമ്മിറ്റിക്ക് മുൻപാകെ എത്തി വിശദീകരണം നൽകിയിരുന്നു.

also read :എക്‌സ്‌ചേഞ്ച് കാര്‍ണിവലുമായി സ്‌കോഡ

കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുന്നതിനിടെ സഭയ്ക്കു നിരക്കാത്ത ചില പരാമർശങ്ങൾ നടത്തിയെന്ന പേരിലാണ് കോൺഗ്രസ് ലോകസഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ സസ്പെൻസ് ചെയ്തത്. എന്നാൽ ബംഗാളിയിലെ ചില പ്രയോഗങ്ങൾ ഹിന്ദി സംഭാഷണത്തിൽ ഉപയോഗിച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നുംആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് അധിർ രഞ്ജൻ ചൗധരി വിശദീകരണമായി നൽകിയത്.

സഭ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അധീർ ചൗധരിയെ ലോക്സഭയിൽ നിന്ന് സസ്​പെൻഡ് ചെയ്തത്. സസ്​പെൻഷൻ മരവിപ്പിക്കാൻ കമ്മിറ്റി പ്രിവിലേജസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ ചൗധരി മാപ്പ് പറയണമെന്നായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാൽ അതിന് അദ്ദേഹം തയാറായില്ല. തുടർന്ന് ചൗധരിയെ പുറത്താക്കണമെന്ന പ്രമേയം ശബ്ദ വോട്ടോടെ ഭരണപക്ഷ അംഗങ്ങൾ പാസാക്കുകയായിരുന്നു. അതേസമയം അവകാശ സമിതിയോഗത്തിൽ സസ്​പെൻഷൻ പിൻവലിക്കണമെന്ന ഇൻഡ്യ മുന്നണി അംഗങ്ങളുടെ ആവശ്യം ബി.ജെ.പി എതിർത്തിരുന്നില്ല.

also read ;ജയസൂര്യ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധം, നടന് മറുപടിയുമായി മന്ത്രി പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News