ഇന്ത്യയുടെ വേള്‍ഡ് കപ്പ് ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്

ഏകദിന ലോകപ്പില്‍ ഇന്ത്യയുടെ ഔദ്യോഗിക ജേഴ്‌സ് പുറത്തിറക്കി സ്‌പോണ്‍സര്‍മാരായ അഡിഡാസ്. 3 കാ ഡ്രീം എന്ന തീം സോംഗിന്റെ അകമ്പടിയോടെയാണ് പുതിയ ജേഴ്സി അഡിഡാസ് പുറത്തിറക്കിയിരിക്കുന്നത്. മൂന്നാം വേള്‍ഡ് കപ്പ് സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടീമിനെയാണ് ഈ പാട്ടിലൂടെ കാണാന്‍ സാധിക്കുന്നത്. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പുതിയ ജേഴ്സി ധരിച്ച് താരങ്ങള്‍ എത്തുന്നത്.

Also Read: അടിച്ചു മോനേ ഓണം ബമ്പര്‍… ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

ഇന്ത്യന്‍ ക്യാപ്റ്റന് രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം പുതിയ ജേഴ്സിയുടെ തീം സോംഗില്‍ പ്രത്യക്ഷപ്പെടുന്നു.ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ധരിച്ച നീല ജേഴ്സിയില്‍ പ്രത്യക്ഷത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ലോകകപ്പ് ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളില്‍ ദേശീയ പതാകയിലെ നിറങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പ്രധാന മാറ്റം.

Also Read: ഞാൻ തുടങ്ങുമെന്ന് സതീശൻ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരൻ; ഒരു മൈക്കിന് വേണ്ടി പരസ്പരം പിണങ്ങി ഇരുവരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News