‘ബിഗ് ബോസിലേക്ക് വിളിച്ചു, പക്ഷെ പോയില്ല’, കാരണം തുറന്നു പറഞ്ഞ് ആദിൽ ഇബ്രാഹിം

റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ആദിൽ ഇബ്രാഹിം. ഡി ഫോർ ഡാൻസിലൂടെ എത്തിയ ആദിൽ പേളി മാണിക്കൊപ്പം അവതാരകനായി അവതരിച്ചതോടെയാണ് ആദിലിനെ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ ആദിലിന്റെ ഒരു പുതിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്തുകൊണ്ട് താൻ ബിഗ് ബോസിൽ പോയില്ല, ഡി ഫോർ ഡാൻസിലെ അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്നതൊക്കെ വിവരിക്കുന്നതാണ് ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ അഭിമുഖം.

ആദിൽ ഇബ്രാഹിം പറഞ്ഞത്

ALSO READ: മുടി വെട്ടാൻ പറഞ്ഞപ്പോൾ ആ നടിക്ക് നല്ല പ്രയാസമായിരുന്നു, സ്ലീവ്‌ലെസ് ഇടാൻ പറഞ്ഞപ്പോൾ ഭയങ്കരമായി കരഞ്ഞു; സിബി മലയിൽ

ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് ആണ്. ഫ്ലോറിലിട്ട് ഓടിച്ച് എന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ ഫൺ പരിപാടി അല്ലേ, നല്ല രസമായിരുന്നു. എനിക്ക് സിനിമയുമായി വീണ്ടുമൊരു ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോർ ഡാൻസാണ്. പേളി നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു. പ്രസന്ന മാസ്റ്റർ ഉൾപ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട്. എന്നാൽ അതൊന്നും കാണിക്കാതെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചത്.

ALSO READ: ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ മോഹൻലാലിനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നും, നേര് മികച്ച സിനിമയല്ലെന്ന് നോവലിസ്റ്റ് അഷ്ടമൂർത്തി

പേളി പങ്കെടുത്ത ബിഗ്‌ബോസ് സീസണിലേക്ക് എന്നെയും വിളിച്ചിരുന്നു. ഇപ്പോഴും എന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ല. പേളി പോയത് കൊണ്ട് അവൾക്ക് വേറെ ലെവലിൽ ഒരു ജീവിതമായി. എനിക്ക് പറ്റുന്ന ഷോ അല്ല അത്. എത്ര ചിരിച്ചു സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചൊറിഞ്ഞാൽ ഞാനും ചൊറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ഇപ്പോഴും എനിക്ക് അതിൽ ഖേദമൊന്നുമില്ല. കാരണം ബിഗ്‌ബോസ് ചിലപ്പോ എനിക്ക് പറ്റുന്നതാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News