വയനാടിനൊപ്പം ഹൃദയംകൊണ്ട് ചേര്‍ന്ന് നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്; അഡിയോസ് അമിഗോ റിലീസ് മാറ്റിവെച്ചു

വയനാട് ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ പുതിയ ചിത്രമായ അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ല്‍ നിന്നും മാറ്റിവെയ്ക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍. നമ്മുടെ സഹോദരങ്ങള്‍ വിടപറയുമ്പോള്‍, ഒട്ടേറെ പേര്‍ക്ക് വീടും നാടും ഇല്ലാതാവുമ്പോള്‍, തകര്‍ന്നിരിക്കാതെ തോളോട് തോള്‍ ചേര്‍ന്ന്‌നില്‍ക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേസാധിക്കു. മറ്റൊന്നും ചിന്തിക്കാന്‍ ആവുന്നില്ല.

നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷെ മുന്നോട്ടു പോയെ പറ്റു നമുക്ക്. ആരുടെയും പ്രതീക്ഷകള്‍ ഒഴുകിപോവാതിരിയ്ക്കാന്‍ ഒരു മനസ്സോടെശ്രമിക്കാം, കൂടെനില്‍ക്കാമെന്ന് സുരാജ് വെഞ്ഞാറമ്മൂടും ആസിഫ് അലിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read : രക്ഷാപ്രവര്‍ത്തനം മൂന്നാം നാള്‍; വയനാട്ടില്‍ റെഡ് അലേര്‍ട്ട്, ഇതുവരെ പൊലിഞ്ഞത് 270 ജീവനുകള്‍

‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’, നിര്‍മാതാവ് ആഷിക് ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഓഗസ്റ്റ് 2 നാണ് ചിത്രം തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News