ചിത്രം കാണാൻ ഹനുമാനെത്തും എന്ന് വിശ്വാസം; ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ എല്ലാം ഒരു സീറ്റ് ഒഴിച്ചിടും

ചിത്രത്തിൻ്റെ പ്രഖ്യാപനം മുതല്‍ ഏറെ ചർച്ചയായ തെലുഗിൽ നിന്നുള്ള പാൻ ഇന്ത്യ ചിത്രമാണ് ആദി പുരുഷ്. പ്രഭാസ് നായകനാവുന്ന സിനിമ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രമാണിത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വ്യാപകമായി സോഷ്യൽ മീഡിയയും സിനിമാപ്രേക്ഷകരും ചർച്ച ചെയ്യുന്നത്.

Also Read: പ്രണയത്തിൽ നിന്നും പിൻമാറാൻ പ്രഗ്യാ സിംഗ് യുവതിയെ കേരള സ്റ്റാറി കാണിച്ചു; ശേഷം അയൽവാസിയായ മുസ്ലിം യുവാവുമായി ജീവിക്കാൻ തീരുമാനിച്ച് പെൺകുട്ടി

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനുള്ള തീരുമാനമാണ് ചർച്ചാ വിഷയം. ചിത്രം കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. അതിനാലാണ് ഒരു സീറ്റ് മാറ്റിവെക്കുന്നത്.

ചിരഞ്ജീവിയായ ഹനുമാൻ്റെ സാന്നിധ്യം രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഉണ്ടാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

Also Read: 74 കാരിയായ വയോധികയെ പീഡിപ്പിച്ച് കൊന്നു; അയൽവാസിയായ വയോധികൻ അറസ്റ്റിൽ

ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്  ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് ഇരിപ്പിടം ഒരുക്കുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് എബി ജോര്‍ജ് ഇതിനെപ്പറ്റി ട്വീറ്ററിൽ കുറിച്ചത്. സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News