ആദിപുരുഷ് മോശമെന്ന് പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് മർദ്ദിച്ചു

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് പ്രഭാസ് നായകനായ ആദിപുരുഷ്.സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.കർണാടകയിൽ സിനിമ മോശമാണെന്ന് പറഞ്ഞ ഒരു പ്രേക്ഷകനെ താരത്തിന്റെ ആരാധകർ കൂട്ടം ചേർന്ന് മർദിച്ചു.തീയേറ്ററിന് മുന്നിലാണ് യുവാവിന് മർദനമേറ്റത്.സിനിമ കണ്ടിറങ്ങിയ യുവാവ് സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയുമ്പോഴായിരുന്നു സംഭവം നടന്നത്.

Also Read: വയനാട്ടിൽ മന്ത്രവാദ പീഡനം; 19കാരി നേരിട്ടത്‌ ശാരീരിക പീഢനവും വധശ്രമവും

അതേസമയം ഹൈദരാബാദിൽ ആദിപുരുഷ് സിനിമ കാണാൻ തീയേറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിനെ ക്രൂര മർദിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിരാവിലെ നടന്ന ഫാൻസ് ഷോയ്ക്കിടെയാണ് മദർനമുണ്ടായതെന്ന് വീഡിയോ പങ്കുവെച്ചിട്ടുള്ള കാർത്തിക് നാഗ എന്ന വ്യക്തി ട്വീറ്റ് ചെയ്തു.

Also Read: ആദിപുരുഷ് കാണാൻ കുരങ്ങനെത്തി; ഹനുമാനെന്ന് നിർമ്മാതാക്കൾ; വീഡിയോ വൈറൽ

സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തും എന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത് എന്നായിരുന്നു വിശദീകരണം.

Also Read: ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിന് മർദനം; സംഭവം ആദിപുരുഷിൻ്റെ ഫാൻസ് ഷോയ്ക്കിടയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News