ആരും വാങ്ങാനില്ല, ഒടുവിൽ വിലപേശി ഡീൽ ഉറപ്പിച്ചു: 500 കോടിയുടെ ആദിപുരുഷ് ഇനി ഒ ടി ടിയിൽ, തീർപ്പാകാതെ കേസുകൾ

വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയിട്ടും കനത്ത തോൽവി നേരിട്ട പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് വന്നത് മുതൽ വിവാദങ്ങൾ വിടാതെ പിന്തുടർന്ന ഓം റൌട്ട് ചിത്രത്തിന് സമൂഹ മാധ്യമങ്ങളിലും മറ്റും ട്രോളുകൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ഇത്രത്തോളം നെഗറ്റീവ് വന്ന മറ്റൊരു സിനിമയും അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് വരെ സിനിമാ നിരൂപകർ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒ ടി ടിയിൽ എത്തിയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ALSO READ: കഥാപാത്രം മരിക്കുമെന്ന് കരുതി സിനിമ ചെയ്യാതിരിക്കാനാവില്ല, ട്രോളുകളൊന്നും തിരിഞ്ഞു നോക്കാറില്ല: സന്തോഷ് കീഴാറ്റൂർ

അടിമുടി വിവാദത്താല്‍ നിറഞ്ഞത് കൊണ്ട് തന്നെ സാധാരണ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിക്കാറുള്ള ഒ ടി ടി വില്‍പ്പന ഈ ചിത്രത്തിന് നടന്നിരുന്നില്ല. മാത്രമല്ല തിയേറ്ററിൽ ഇറങ്ങും മുൻപ് ഒ ടി ടി റൈറ്റ്സ് നിര്‍മ്മാതാക്കള്‍ വിറ്റിരുന്നില്ല. ചിത്രം വന്‍ പരാജയമായതോടെ ദീര്‍ഘമായ വിലപേശലിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍ക്കാന്‍ സാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 500 കോടി മുടക്കിയ സിനിമക്ക് 400 കോടി കിട്ടിയെന്ന് അണിയറപ്രവർത്തകർ വിലയിരുത്തുമ്പോഴും വെറും 240 കോടി മാത്രമാണ് സിനിമയ്ക്ക് ലഭിച്ചതെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.

ALSO READ: ‘ആ കുഞ്ഞ് അഞ്ചാം മാസത്തിൽ തന്നെ എന്റെ ഉദരത്തിൽ വെച്ച് മരണപ്പെട്ടു’: വെളിപ്പെടുത്തലുമായി റാണി മുഖർജി

അതേസമയം, പതിവിലും വിപരീതമായി രണ്ട് ഒ ടി ടി പ്ലാറ്റ്ഫോമുകളിലായാണ് ആദിപുരുഷ് എത്തുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സാണ് വാങ്ങിയപ്പോൾ ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ ഭാഷ പതിപ്പുകള്‍ മലയാളം, തമിഴ്, തെലുങ്ക് എന്നിവ ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് സംബന്ധിച്ച പോസ്റ്റര്‍ ആമസോണ്‍ പ്രൈം വീഡിയോ പങ്കുവച്ചിരുന്നു. ചിത്രം ഒ ടി ടിയിൽ എത്തിയെങ്കിലും സിനിമയുടെ വിവാദങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News