ടീസറിലെ കുറവുകൾ പരിഹരിച്ച് പ്രഭാസിൻ്റെ ആദി പുരുഷിൻ്റെ ട്രെയിലർ

പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ ആദിപുരുഷിൻ്റെ ട്രെയിലർ പുറത്തിറങ്ങി. അതേ സമയം ചിത്രത്തിന്റെ ടീസർ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വിഎഫ്എക്സ് കാർട്ടൂണിന് സമാനമാണെന്നായിരുന്നു ടീസർ കണ്ട ആരാധകർ ഉയർത്തിയ പ്രധാന വിമർശനം.

ഇപ്പോഴിതാ ആ കുറവ് പരിഹരിച്ച് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിഎഫ്എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിലെ ക്ഷീണം ട്രെയിലറിൽ മാറ്റിയെന്ന അഭിപ്രായവും ഒപ്പം ചിത്രത്തെപ്പറ്റിയുടെ പ്രതീക്ഷയും ഇപ്പോൾ പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

3ഡിയിലാണ് ആദിപുരുഷ് പ്രദർശനത്തിന് എത്തുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16-ന് ചിത്രം തിയറ്ററുകളിൽ എത്തും. സണ്ണി സിങ്, ദേവ്ദത്ത നാഗ്, വത്സല്‍ സേത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News