500 കോടിക്കു മുകളില്‍ ചെലവിട്ട് പ്രഭാസിനെ നായകനാക്കി ഓംറൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിന് കളക്ഷനില്‍ വന്‍ ഇടിവ്. റിലീസിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും വലിയ തോതില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുമ്പോഴാണ് ഇത്തരത്തില്‍ വരുമാനവും ഇടിയുന്നത്. ആളുകളെ തീയറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. നിരക്ക് 150 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്.
ജൂണ്‍ 22, 23 തിയതികളിലാണ് 150 രൂപ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാന്‍ സാധിക്കുക. എന്നിരുന്നാലും ത്രീ– ഡിയില്‍ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകള്‍ പുറത്തിറക്കിക്കഴിഞ്ഞു.
ALSO READ: കോടികളുടെ വരുമാനം: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിൽ പരിശോധന
റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് ജൂൺ 20 ന് നിർമാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കലക്‌ഷൻ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ജൂൺ 20 ചൊവ്വാഴ്ച കലക്‌ഷന്‍ കുത്തനെ കുറയുകയും ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓൾ ഇന്ത്യ കലക്‌ഷൻ വെറും ഏഴുകോടിയും. ഇതോടെ ചിത്രത്തിന്‍റെ ആഭ്യന്തര ബോക്‌സ്ഓഫിസിലെ ആറു ദിവസത്തെ കലക്‌ഷന്‍ 254 കോടി രൂപയാണ്.
ALSO READ: ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി, പാളയത്തെ പുളിമരത്തില്‍ വിശ്രമം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here