ഹനുമാന് വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്ന ആളിന് മർദ്ദനം; സംഭവം ആദിപുരുഷിൻ്റെ ഫാൻസ് ഷോയ്ക്കിടയിൽ

ഹൈദരാബാദിൽ ആദിപുരുഷ് സിനിമ കാണാൻ തിയറ്ററിൽ ഹനുമാനു വേണ്ടി ഒഴിച്ചിട്ട സീറ്റിൽ ഇരുന്നുവെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. പ്രഭാസ് നായകനായ ‘ആദിപുരുഷ്’ സിനിമയുടെ അതിരാവിലെ നടന്ന പ്രദര്‍ശനത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

Also read: തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരന് മര്‍ദനം, വടി ഉപയോഗിച്ച് തല്ലി

ഇതിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിരാവിലെ നടന്ന ഫാൻസ് ഷോയ്ക്കിടെയാണ് മർദ്ദമുണ്ടായതെന്ന് വീഡിയോ പങ്കുവെച്ചിട്ടുള്ള കാർത്തിക് നാഗ എന്ന വ്യക്തി ട്വീറ്റ് ചെയ്തു.

Also read: ആദിപുരുഷ് കാണാൻ കുരങ്ങനെത്തി; ഹനുമാനെന്ന് നിർമ്മാതാക്കൾ; വീഡിയോ വൈറൽ

സിനിമയുടെ റിലീസിന് മുമ്പ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തും എന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത് എന്നായിരുന്നു വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News