ആദിശേഖറിന്റെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് തിരുവനന്തപുരം ജില്ലാ (റൂറൽ) പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒക്ടോബർ നാലിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Also Read: ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അതേസമയം, കൊലപാതകം നടന്ന പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്ന് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം നടന്ന സ്ഥലവും പ്രതി പ്രിയരഞ്ജന്‍റെ കസ്റ്റഡിയിലുള്ള കാറും എം വി ഡി പരിശോധന നടത്തിയിരുന്നു. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പൊലീസും അറിയിച്ചിരുന്നു.

Also Read: താമരശ്ശേരിയില്‍ മൊബൈല്‍ ഷോപ്പ് തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News