കാത്തിരിപ്പിന് വിരാമം; ഇനി മിസ്റ്റർ ആൻഡ് മിസ്സിസ് അദു – സിദ്ധു..! താരവിവാഹം ഏറ്റെടുത്ത് ആരാധകർ

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് തെന്നിന്ത്യൻ നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് വിവാഹവിവരം പങ്കുവച്ചിരിക്കുന്നത്. ‘മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു’ എന്നും തലക്കെട്ടായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഉടൻ വിവാഹം ചെയ്യാൻ പോകുന്നു എന്ന് വാർത്തകൾ വന്നിട്ട് കുറച്ചുനാളായി. എന്നാണ് ഇവരുടെ വിവാഹമെന്ന് ഇരുവരുടെയും പോസ്റ്റിനു താഴെ ആരാധകർ കമന്റ് ചെയ്യുന്നതും പതിവാണ്.

Also Read: എല്ലാം റെക്കോര്‍ഡ് ആണ് കേട്ടോ; തിരക്കേറിയ സ്ഥലത്ത് സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ച് ഹൈദരാബാദ് പൊലീസ്

അങ്ങനെയാണ് ഈ ‘സർപ്രൈസ് വെഡിങ്’ വാർത്ത പുറത്ത് വന്നത്. 2021ൽ മഹാസമുദ്രം എന്ന തെലുങ്ക് ചിത്രത്തിൽ അദിതിയും സിദ്ധാർത്ഥും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നുണ്ട്. ഒടുവിൽ ഇവർ തന്നെ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ പോകുകയാണെന്നും ഔദ്യോഗികമായി അറിയിച്ചു. തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന അദിതി ബോളിവുഡിലും ഇടം നേടിയിട്ടുണ്ട്. അദിതി അവസാനമായി അഭിനയിച്ച മലയാളം ചിത്രം സൂഫിയും സുജാതയും ആണ്.

Also Read: ഇനി ഫ്ലൈറ്റിൽ ‘ഫ്ലൈറ്റ്’ മോഡ് വേണമെന്നില്ല…! വൈഫൈ സംവിധാനവുമായി ആകാശയാത്ര

നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ട നടനാണ് സിദ്ധാർഥ്. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയ സിദ്ധാർത്ഥ് ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. മലയാളം ചിത്രമായ കമ്മാരസംഭവത്തിലും ഒരു സുപ്രധാന വേഷം ചെയ്ത സിദ്ധാർത്ഥിന്റെ ഒടുവിലത്തെ ചിത്രം ഇന്ത്യൻ 2 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News