കേട്ടത് സത്യം തന്നെ, പക്ഷെ നടന്നത് വിവാഹമല്ല: ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി നടി അദിതി തന്നെ രംഗത്ത്, കൂടെ സിദ്ധാർത്ഥും

ബോളിവുഡ് നടി അദിതിയും നടൻ സിദ്ധാർത്ഥും വിവാഹിതരായി എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ കയ്യടക്കിയത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദിതി. നടന്നത് വിവാഹമല്ലെന്നും വിവാഹനിശ്ചയം മാത്രമാണെന്നുമാണ് അദിതി പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരോട് വ്യക്തമാക്കിയത്. അവൻ യെസ് പറഞ്ഞു എൻക്കേജ്ഡ് എന്നും ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് അദിതി കുറിച്ചു.

ALSO READ: ‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കത്തിനിൽക്കുന്നതിനിടയിലാണ് വിവാഹവാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും മറ്റുമായ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു. ‘ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹമെന്നും, വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലാണ് ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നതെന്നുമായിരുന്നു’, കഴിഞ്ഞ ദിവസം പങ്കുവെച്ച വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നു.

ALSO READ: ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീടാണ് കോപ്പിയടിച്ചതാണെന്ന് മനസിലായത്; കണ്ണൂർ സ്‌ക്വാഡിനെ ചുരണ്ടിയെടുത്ത് ബോളിവുഡ്

2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി റാവു ഹൈദരിയും സിദ്ധാർഥും പ്രണയത്തിലായതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയതെന്നും, വർഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും പാപ്പരാസികളുടെ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News