സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തി ആദിത്യ എൽ–1

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ആദ്യ ഫുൾഡിസ്ക് ചിത്രങ്ങൾ പുറത്ത്. ഐഎസ്ആർഒ ആണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത് പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്‌യുഐടി) ഉപയോഗിച്ചാണ്.

Also read:കാനത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി ഓഫീസിൽ എത്തുന്നത് ആയിരങ്ങൾ

200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും ക്രോമോസ്ഫിയറിന്റേയും വിശദ വിവരങ്ങളറിയാൻ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞു. കഴിഞ്ഞ ആറിന് പകർത്തിയ ചിത്രങ്ങൾ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. പങ്കുവച്ച ചിത്രങ്ങളിൽ സൺ സ്പോട്ട്, പ്ലാഗ്, ക്വയറ്റ് സൺ തുടങ്ങിയ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

Also read:വിദേശത്ത് പോയിട്ടും ജോലി ലഭിച്ചില്ല; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി, സംഭവം ആലുവയില്‍

ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപതംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. വിവിധ പഠനങ്ങൾക്കായി വെൽക്, സ്യൂട്ട്, സോളക്സ്, ഹെലിയസ്, അസ്പെക്സ്, പാപ, മാഗ് എന്നീ ഏഴ് പേലോഡുകൾ ആദിത്യയിലുണ്ട്. ഇന്ത്യ സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News