ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ഭൂമിയുടെ സ്വാധീന വലയം കടന്നതായി ഐഎസ്ആര്‍ഒ. ലഗ്രഞ്ച് പോയിന്റിലേക്ക് യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന പേടകം 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് ലഗ്രഞ്ച പോയിന്റിലേക്ക് യാത്ര തുടരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജനുവരി ആദ്യവാരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.
സൂര്യന്റെ കാന്തിക മണ്ഡലം, കൊറോണ, സൗരാ അന്തരീക്ഷത്തിന്റെ ഘടന, താപനില അടക്കം വരുന്ന കാര്യങ്ങളില്‍ ദൗത്യം പഠനം നടത്തുകയാണ് ലക്ഷ്യം. ഇതിനായി 7 പേരോടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാലെണ്ണം പ്രകാശത്തെ നിരീക്ഷിക്കുമ്പോള്‍ ബാക്കി മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.
പേടകത്തിലെ പ്രധാന പേ ലോഡ് വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണ ഗ്രാഫ് ദിവസേന 1440 ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കും എന്നാണ് പ്രതീക്ഷ. കഴിഞ്ഞ സെപ്തംബര്‍ 2നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് PSLV C57 റോക്കറ്റില്‍ ഇന്ത്യയുടെ ചരിത്ര ദൗത്യം ആദിത്യ എല്‍- കുതിച്ചുയര്‍ന്നത്.
Also Read : മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച കളക്ഷൻ നേടി കണ്ണൂർ സ്‌ക്വാഡ്; കേരളത്തിലെ ജയിലറെ മറികടക്കുമെന്ന് റിപ്പോർട്ട്
ജനുവരി ആദ്യവാരം ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ല്‍ ആദിത്യ എത്തും. ഇവിടെയുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്നതോടെ സൂര്യനെപ്പറ്റിയുള്ള സമ്പൂര്‍ണ പഠനം പേടകം ആരംഭിക്കും. അഞ്ചു വര്‍ഷമാണ് ദൗത്യകാലാവധി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here