ആദിത്യ എല്‍-1 വിക്ഷേപണം ശനിയാഴ്ച

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1 വിക്ഷേപണം ശനിയാഴ്ച. ചാന്ദ്ര ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് പിന്നാലെയാണ് സൗരദൗത്യത്തിന് തയ്യാറെടുക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

Also Read: സരോജിനി ബാലാനന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച

സെപ്റ്റബര്‍ 2 ശനിയാഴ്ച്ച രാവിലെ 11:50 ഓടെ ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയില്‍ നിന്നും ഉയര്‍ന്നുപൊങ്ങും. സൂര്യനെ കുറിച്ച് പഠികുകയാണ് പേടകത്തിന്റെ ദൗത്യം. സൗരദൗത്യത്തിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമാണ് ആദിത്യ എല്‍-1

Also Read: ചാന്ദ്രയാൻ 3; വിക്രം ലാൻഡർ മൊഡ്യൂളിന്റെ ഡിസൈനറെന്ന് അവകാശവാദമുന്നയിച്ച വ്യാജ ശാസ്ത്രജ്ഞൻ പിടിയിൽ

യു.ആര്‍.റാവു സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിര്‍മ്മിച്ച ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയിലെ സ്പെയ്‌സ് പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News