ആദിത്യ എൽ1; പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 പേടകത്തിന്‍റെ രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരം. ഭൂമിയുടെ 282 കിലോമീറ്റർ അടുത്തും 40225 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം നിലവിൽ വലംവെക്കുന്നത്. പേടകത്തിന്‍റെ ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്.

സെപ്റ്റംബർ 10ന് പുലർച്ചെ 2.30ന് മൂന്നാംഘട്ട ഭ്രമണപഥ ഉയർത്തൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബം​​ഗ​​ളൂ​​രുവിലെ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ടെ​​ലി​​മെ​​ട്രി ട്രാ​​ക്കി​​ങ് ആ​​ൻ​​ഡ് ക​​മാ​​ൻ​​ഡ് നെ​​റ്റ്‍വ​​ർ​​ക്കി​​ൽ (ഇ​​സ്ട്രാ​​ക്) നി​​ന്നാ​​ണ് ആ​​ദി​​ത്യ​​യു​​ടെ സ​​ഞ്ചാ​​ര​​ഗ​​തി നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ബം​​ഗ​​ളൂ​​രുവിലെ കൂടാതെ പോർട്ട്ബ്ലെയർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും പേടകത്തെ നിരീക്ഷിക്കുന്നുണ്ട്.

Also Read: ‘തെറ്റായ ചിന്തകള്‍ തലച്ചോറിനെ ബാധിച്ചു’: ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍

വിക്ഷേപണത്തിന് പിന്നാലെ ഭൂമിയോട് 235 കിലോമീറ്റർ അടുത്തും 19500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്. തുടർന്ന് സെപ്റ്റംബർ മൂന്നിന് നടന്ന രണ്ടാംഘട്ട ഭ്രമണപഥ ഉയർത്തലോടെ ഭൂ​​മി​​യി​​ൽ​​നി​​ന്ന് കു​​റ​​ഞ്ഞ​​ത് 245 കി​​ലോ​​മീ​​റ്റ​​റും കൂ​​ടി​​യ​​ത് 22,459 കി​​ലോ​​മീ​​റ്റ​​റും ദൂ​​ര​​ത്തി​​ൽ പേടകം വലംവെക്കാൻ തുടങ്ങി.

അതേസമയം, ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തിയ ശേഷമായിരിക്കും ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് 1 പോയന്റിലേക്ക് ആദിത്യ നീങ്ങുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക.

Also Read: മണിപ്പുരിലെ സ്ഥിതിഗതികൾ ഞെട്ടിപ്പിക്കുന്നതെന്ന്‌ യുഎൻ വിദഗ്‌ധർ; തള്ളി ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News