ആദിത്യ എല്‍ 1 ന്റെ നാലാംഘട്ട ഭ്രമണപഥം ഉയര്‍ത്തൽ വിജയകരം

ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ആദിത്യ എല്‍ വണ്ണിന്റെ യാത്ര 19ന് ആരംഭിക്കും.ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.

ALSO READ:ഏഷ്യാ കപ്പ്; തോൽവി ഏറ്റുവാങ്ങി പാക്കിസ്ഥാൻ; ഇന്ത്യയുടെ എതിരാളി ശ്രീലങ്ക

ആദ്യ ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബര്‍ മൂന്നാം തീയ്യതി ആയിരുന്നു. പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയതി രണ്ടാമത് ഭ്രമണപഥം ഉയർത്തി. മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്.നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്.

ALSO READ:നിപ വൈറസ്; അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്‌ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി കർണാടക സർക്കാർ

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്.ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News