ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1. പിഎസ്എൽവി സി 57 ൽ ആയിരുന്നു വിക്ഷേപണം നടത്തിയത്. വിക്ഷേപണം നടന്ന് 64 ആം മിനിട്ടിൽ പേടകം വേർപെട്ടു.
ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം നടന്നത്. ദൗത്യ കാലാവധി 5 വർഷവും 2 മാസവുമാണ്. പേടകത്തിൽ 7 ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇസ്രോ പേടകത്തെ അയക്കുന്നത്.

ALSO READ:പുതുപ്പള്ളിയിൽ 53 വർഷത്തെ ചരിത്രം തിരുത്തും; എൽ ഡി എഫ് ബഹുദൂരം മുന്നോട്ട് പോയി; എം വി ഗോവിന്ദൻ മാസ്റ്റർ

സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം ആണിത്.എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാമെന്നാണ് പ്രതീക്ഷ.

ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു.

ALSO READ:പുതുപ്പള്ളിയിൽ യു ഡി എഫ് പ്രതികൂട്ടിൽ ആയി, രാഷ്ട്രീയ നിലപാട് നോക്കിയല്ല, ആരെയും സി പി ഐ എം പരിപാടിയിലേക്ക് ക്ഷണിക്കുന്നത്; മന്ത്രി എം ബി രാജേഷ്

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News