‘എനിക്കൊരു ക്രിക്കറ്റർ ആകാനായിരുന്നു ഇഷ്ടം’; മനസ്സ് തുറന്ന് ആദിത്യ റോയ് കപൂർ

aditya roy kapur

ആഷിഖി 2 എന്ന ചിത്രത്തിലൂടെ മലയാളികൾക്കടക്കം പ്രിയങ്കരനായ ബോളിവുഡ് നടനാണ് ആദിത്യ റോയ് കപൂർ. വീഡിയോ ജോക്കിയായിട്ടാണ്   താരം ഈ ഇൻഡസ്ട്രിയിലേക്ക് കടന്നുവന്നത്. പിന്നീട് സിനിമയിലേക്ക് എത്തി പകരം വെക്കാനില്ലാത്ത പ്രകടനത്തിലൂടെ നിരവധി ആരാധകരെയും അദ്ദേഹം സ്വന്തമാക്കി.ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ആദിത്യ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയിരിക്കുന്നത്.

ALSO READ; 78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കം

സിനിമയല്ലായിരുന്നു, മറിച്ച് ക്രിക്കറ്റ് ആയിരുന്നു തന്റെ സ്വപ്നം എന്നാണ് തരാം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. “ഞാൻ ഒരു ഷോബിസിലും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളല്ല. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അതിനുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ഞാൻ അഭിനയത്തിലേക്കെത്തിയത്. ഞാൻ ഒരു വീഡിയോ ജോക്കി ആയിരുന്നു. അതും എന്നെ അത്രമാത്രം ആകർഷിച്ച ഒന്നല്ലായിയുരുന്നു’- എന്നാണ് ഒരു ദേശീയ മാധ്യമത്തിന് കഴിഞ്ഞ ദിവസം അനൽകിയ അഭിമുഖത്തിൽ ആദിത്യ പറഞ്ഞത്.

ALSO READ; വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഇന്ത്യയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഒരു വീഡിയോ ജോക്കിയാകണമെന്ന് ആഗ്രഹിച്ചില്ലെങ്കിലും വളരെ രസകരമായ ജോലി ആയതിനാലാണ് അത് തുടർന്നതെന്നും ആദിത്യ പറയുന്നുണ്ട്. ഈ കാലയളവിൽ എങ്ങനെയാണ് താൻ അഭിയനയം പഠിച്ചതെന്നും താരം പറയുന്നു. തീരെ ആഗ്രഹമില്ലാതെയാണ് പല ഓഡീഷനുകൾക്ക് പോയതെന്നും ആദിത്യ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.തൻ്റെ ആദ്യ ചിത്രത്തിന് ശേഷം അഭിനയത്തോട് എങ്ങനെയാണ് പൊരുത്തപ്പെട്ടതെന്നും ആദിത്യ പറയുന്നു.അജയ് ദേവ്ഗണിനും സൽമാൻ ഖാനുമൊപ്പമായിയിരുന്നു താരത്തിന്റെ ആദ്യ ചിത്രം.പിന്നീട്  ലണ്ടൻ ഡ്രീംസിന് ശേഷം, ആക്ഷൻ റീപ്ലേ, ആഷിഖി 2, യേ ജവാനി ഹേ ദീവാനി, ഓകെ ജാനു, കലങ്ക് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News