വയനാട്ടിൽ മന്ത്രവാദത്തിന്റെ പേരിൽ അദിവാസി യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കി

Rape

വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു എന്ന് പരാതി. കാട്ടിക്കുളം പനവല്ലി സ്വദേശിയായ സ്ത്രീയെ ഒരു വർഷത്തോളം പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.

മന്ത്രവാദത്തിന്റെ പേരിലാണ് സ്ത്രീയെ അതിക്രൂരമായപീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബം മുഴുവനായും മരിച്ചു പോകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

Also Read: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു

തിരുനെല്ലിയിലാണ് സംഭവം നടന്നത്. തിരുനെല്ലി പോലീസ് കേസെടുത്തു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. തിരുനെല്ലി പനവല്ലിയിലെ 40 വയസ്സുള്ള ആദിവാസി സ്ത്രീയാണ്‌ പീഡനത്തിനിരയായത്.

Also Read: അമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവം; ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് മകൻ

അതേസമയം, ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ജനുവരി 10 ന് ആദ്യകേസ് ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ വിദേശത്തുള്ള രണ്ടുപേര്‍ ഒഴികെ ആകെയുള്ള 59 ല്‍ 57 പേരെയും പിടികൂടാന്‍ കഴിഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ മികവാണെന്ന് ഇതിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ പിടിയിലായത് ഇലവുംതിട്ട കേസിലെ പ്രതി 25കാരനായ വി എസ് അരുണാണ്. ഇയാളെ ഇന്ന് പുലര്‍ച്ചെ വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News