എഡിഎമ്മിൻ്റെ മരണം- പൊലീസിൻ്റെ ഇടപെടൽ കൃത്യം, അല്ലായിരുന്നെങ്കിൽ ഈ കേസിൽ അറസ്റ്റ് നടക്കുമായിരുന്നോ? ; മന്ത്രി വി എൻ വാസവൻ

എഡിഎം നവീൻ ബാബുവിൻ്റെ മരണം, പൊലീസിൻ്റെ ഇടപെടൽ കൃത്യമായിരുന്നെന്ന് മന്ത്രി വി.എൻ. വാസവൻ. അല്ലായിരുന്നെങ്കിൽ കേസിൽ പി.പി. ദിവ്യയുടെ അറസ്റ്റ് നടക്കുമായിരുന്നോ എന്നും വിഷയത്തിൽ സർക്കാരിനുള്ള ആത്മാർഥതയെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ  തള്ളുകയും അതിനെ തുടർന്ന് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം- 101 പേർ ചികിൽസയിൽ, 7 പേർക്ക് വെൻ്റിലേറ്റർ ചികിൽസ, ഒരാളുടെ നില അതീവ ഗുരുതരം; മന്ത്രി കെ രാജൻ

സംഭവത്തിൽ, പി.പി. ദിവ്യയുടെ അറസ്റ്റ് ആശ്വാസം നൽകുന്നതാണെന്നും വിഷയത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മരണപ്പെട്ട നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News