എഡിഎം നവീൻ്റെ മരണം, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു

എഡിഎം നവീൻ്റെ മരണം, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. തലശ്ശേരി സെഷൻസ് കോടതിയിയാണ് ഹർജി നൽകിയത്. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് കലക്ടർ ക്ഷണിച്ചതിനാലാണെന്നും അഴിമതിക്കെതിരായ തൻ്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യഹർജിയിൽ പി.പി. ദിവ്യ പറഞ്ഞു.

ALSO READ: നവീൻ ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന കാര്യക്ഷമതയുള്ള സഹപ്രവർത്തകൻ; എഡിഎമ്മിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലാ കലക്ടർ കുടുംബത്തിന് കത്ത് കൈമാറി

തൻ്റെ പരാമർശങ്ങൾ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയിരുന്നില്ല. അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പി.പി. ദിവ്യപറയുന്നു. നേരത്തെ, നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യക്കെതിരെ ആത്മത്യപ്രേരണ കുറ്റം ചുമത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News