സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ 164.56 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

കല്ലേറ്റുംകരയിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പുതിയ ചുറ്റുമതില്‍ അടക്കമുള്ള നവീകരണങ്ങള്‍ക്ക് 164.56 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പശ്ചാത്തലസൗകര്യങ്ങളുടെ നിര്‍മ്മാണത്തിനും ബലപ്പെടുത്തലിനും വേണ്ടിയാണ് തുക അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

52.75 ലക്ഷം രൂപ ചെലവിട്ടാണ് 563 മീറ്റര്‍ ചുറ്റളവില്‍ എസ്റ്റേറ്റിന് പുതിയ ചുറ്റുമതിലുയരുക. എസ്റ്റേറ്റിനകത്തെ റോഡുകള്‍ (ആകെ 826 മീറ്റര്‍ ദൈര്‍ഘ്യം) അറ്റകുറ്റപ്പണി നടത്തി കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ 68.21 ലക്ഷം വിനിയോഗിക്കും.

Also Read : സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് ! ഇന്ത്യയുടെ മകള്‍ വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

വാട്ടര്‍ ടാങ്കും കിണറും നവീകരിച്ച് ഉപയോഗക്ഷമത കൂട്ടാനാണ് 23.69 ലക്ഷം രൂപ വിനിയോഗിക്കുക. എസ്റ്റേറ്റ് ഓഫീസ് കെട്ടിടത്തിന്റെ നവീകരണം 19.91 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കും.

സിഡ്‌കോ എംഡി ഈ സാമ്പത്തികവര്‍ഷത്തില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. പിഡബ്ല്യുഡി / സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സിഡ്‌കോ ഉറപ്പാക്കും – മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News