സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി ഓപ്പറേഷന്‍ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സിയോ തത്തുല്യമോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. പഠനകാലയളവില്‍ സ്‌റ്റൈപന്റ് ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി./ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
ALSO READ:കൊടും ചൂട് ; ഉയർന്ന താപനില മുന്നറിയിപ്പ്
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695 024 (ഫോണ്‍: 0471 2467728, 2474720) എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com .
ALSO READ:വയനാട്ടിലെ വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here