ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.

read also:ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം; സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു സാംസണ്‍

പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

read also:റാഫയില്‍ വീടുകള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ആക്രമണം; മരണസംഖ്യ ഉയരുന്നു

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 695024, ഫോണ്‍: 0471-2474720, 0471-2467728 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.captkerala.com.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News