കേന്ദ്രീയവിദ്യാലയങ്ങളിലെ പ്രവേശനം; ഒറ്റ പെണ്‍കുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്രം

കേന്ദ്രീയവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ പെണ്‍കുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. 2024-25 അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ മുതലാണ് സംവരണം ഇല്ലാതാക്കിയത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിന്ന് സംവരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഒഴിവാക്കി.

Also read:അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണം: മന്ത്രി വി ശിവന്‍കുട്ടി

മാതാപിതാക്കളുടെ ഏക പെണ്‍കുട്ടിക്കാണ് ഈ സംവരണപ്രകാരം സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നത്. ഇങ്ങനെ പ്രവശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഫീസ് നല്‍കേണ്ടിവന്നിരുന്നില്ല. പ്രത്യേകിച്ച് മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഇല്ലാതെയാണ് കേന്ദ്രം സംവരണം നിര്‍ത്തലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News