പാലക്കാട് ഉപതെരഞ്ഞെടുപ്പ്, യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് തന്നെ- അവരുടെ വോട്ട് വാങ്ങിയിട്ടുണ്ട്; വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിനു പിന്നിൽ എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടുണ്ടെന്ന് സമ്മതിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. ഇരു സംഘടനകളുടെയും വോട്ടുകൾ യുഡിഎഫ് വാങ്ങിയിട്ടുണ്ടെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പാലക്കാട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ പറഞ്ഞു. നേരത്തെ, ഇതു സംബന്ധിച്ച് സിപിഐഎം നേതാക്കൾ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണ് വി. കെ. ശ്രീകണ്ഠൻ എംപിയുടെ സമ്മതം.

തെരഞ്ഞെടുപ്പിനു മുമ്പ്‌ തങ്ങളുടെ പിന്തുണതേടി ഷാഫി പറമ്പിൽ എത്തിയിരുന്നതായി എസ്‌ഡിപിഐ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫ് ജയത്തിനായി അക്ഷീണം പ്രവർത്തിച്ചു. വെൽഫെയർ പാർട്ടിയുടെ പിന്തുണയും ഇവിടെ യുഡിഎഫിനായിരുന്നു.

ALSO READ: ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിനു കുറുകെ കെട്ടിയിരുന്ന വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണൽ അവസാനിക്കും മുമ്പേ തന്നെ യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയാഹ്ലാദ പ്രകടനം ആദ്യം നടത്തിയത്‌ എസ്‌ഡിപിഐയായിരുന്നു. ആക്രോശിച്ചും കൊലവിളി നടത്തിയുമായിരുന്നു പ്രകടനം.

അതേസമയം, വർഗീയവാദികളായ ഇരുകൂട്ടരുടെയും വോട്ട്‌ വേണ്ട എന്ന്‌ ഇടതുപക്ഷം നേരത്തെ തന്നെ അസന്ദിഗ്‌ധമായി പറഞ്ഞിരുന്നു. എന്നാൽ, പലദിവസങ്ങളിൽ ആവർത്തിച്ചു ചോദിച്ചിട്ടും എസ്‌ഡിപിഐ വോട്ട്‌ വേണ്ടെന്ന്‌ പറയാൻ പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും കഴിയാതെ പോയത്‌ ഈ കൂട്ടുകെട്ടിൻ്റെ ഫലമായായിരുന്നു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News