എഡിഎമ്മിൻ്റെ മരണം, പി പി ദിവ്യയെ റിമാൻഡ് ചെയ്തു

PP DIVYA

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന പി.പി. ദിവ്യയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളത്. തുടർന്ന് ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ പ്രവേശിപ്പിച്ചു. കേസിൽ ദിവ്യ നാളെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. എന്നാൽ, ദിവ്യയുടെ ജാമ്യഹർജിയെ എഡിഎം നവീൻബാബുവിൻ്റെ കുടുംബം എതിർക്കുമെന്നും കേസിൽ നവീൻ ബാബുവിൻ്റെ ഭാര്യ കക്ഷി ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.

ALSO READ: നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ച, സംഭവത്തിൽ സമഗ്രാന്വേഷണം വേണം, ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്

തുടർന്നാണ്  ദിവ്യയെ കസ്റ്റഡിയിലെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചത്. അതേസമയം, വിഷയത്തിൽ സിപിഐഎമ്മിന് ഒറ്റ നിലപാടേ ഉള്ളൂവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News