പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട് സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി എലോക്കരയില്‍ താമസിക്കുന്ന വയനാട് സ്വദേശി മുസ്തഫ (50) യെയാണ് അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി പൊലീസ് എലോക്കരയിലെത്തി ഇയാളെ പിടികൂടിയത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ പേരക്ക പറിച്ചുനല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മുസ്തഫ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്പരാതി. ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് വിവരം പുറത്തറിയിച്ചത്.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

അഞ്ചോളം കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായാണ് സൂചന. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

Also Read: ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News