പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ക്ക് 40 വര്‍ഷം കഠിനതടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂര്‍ ഫാസ്റ്റ് കോടതി ജഡ്ജ് മഞ്ജിത്ത് ടി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ഫോക്‌സോ ആക്ട് പ്രകാരവും പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

താമരക്കുളം വില്ലേജില്‍ എല്‍ എസ് പി ഓയില്‍ കോട്ടക്കാട്ട്‌ശേരില്‍ എന്ന സ്ഥലത്ത് ചിറ മൂല വടക്കേതില്‍ വീട്ടില്‍ അനൂപ് വയസ്സ് 24, പാലമേല്‍ വില്ലേജില്‍ നൂറനാട് പി ഓയില്‍ കാവിലമ്മ കാവ് എന്ന സ്ഥലത്ത് ചിട്ടിശേരി വീട്ടില്‍ ശക്തി നിവാസ് ശക്തി വയസ്സ് 20, താമരക്കുളം വില്ലേജില്‍ എല്‍ എസ് പി ഓയില്‍ കോട്ടക്കാട്ട്‌ശേരില്‍ എന്ന സ്ഥലത്ത് പയറ്റും വിള മീനത്തേതില്‍ വീട്ടില്‍ അഭിജിത്ത് വയസ്സ് 21, എന്നിവരാണ് കേസിലെ പ്രതികള്‍.

ഈ കേസിലെ 1-ാം പ്രതി അനൂപിന് 30 വര്‍ഷം കഠിന തടവും 1,20,000/- രൂപ പിഴയും, 3-ാം പ്രതി ശക്തിക്ക് 40 വര്‍ഷം കഠിന തടവും 1,30,000/- രൂപ പിഴയും, 4-ാം പ്രതി അഭിജിത്തിന് 30 വര്‍ഷം കഠിന തടവും 1,20,000/- രൂപ പിഴയും ആണ് വിധിച്ചത്

25.12.2022 തീയതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവതയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി പ്രതികള്‍ കൂട്ടമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ് ശ്രീകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ അടൂര്‍ ഡിവൈഎസ്പി ആയിരുന്ന ആര്‍ ജയരാജ് ആണ് ഈ കേസിന്റെ അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.

Also Read : http://ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി അഭിനേത്രി സുപ്രീംകോടതിയെ സമീപിച്ചു

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിത ജോണ്‍ പി ഹാജരായി പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസിലെ ഒന്നും മൂന്നും പ്രതികള്‍ക്കെതിരെ അടൂര്‍ ഫാസ്റ്റ് കോടതിയില്‍ പോക്‌സോ കേസുകള്‍ നിലവിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News