പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് അടൂർ ഗോപാലകൃഷ്ണൻ. വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ ആയിരുന്നു എം ടി വാസുദേവൻ നായർ എന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അദ്ദേഹം ജ്യേഷ്ഠ സഹോദര തുല്യനായിരുന്നു. കൈവെച്ച മേഖലകളിലെല്ലാം മറ്റുള്ളവരെ അതിശയിപ്പിച്ച വ്യക്തിയാണ് എം ടി വാസുദേവൻ നായർ. ആധുനിക മനസ്സുള്ള എഴുത്തുകാരൻ ആയിരുന്നു എം ടി. ഭാഷക്കും വ്യക്തിപരമായും വലിയ നഷ്ടമാണ് എം ടി വാസുദേവൻ നായരുടെ വിയോഗം എന്നും അദ്ദേഹം അശുഹോചനത്തിൽ പറഞ്ഞു.
അതേസമയം, പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എഴുത്തുകാരൻ കെ എൽ മോഹന വർമ. സാഹിത്യത്തെ വളരെ ഗൗരവകരമായ കണ്ട വ്യക്തിയാണ് എം ടി വാസുദേവൻ നായർ എന്ന് കെ എൽ മോഹന വർമ പറഞ്ഞു. എല്ലാ കാര്യങ്ങളെക്കുറിച്ചും എം ടിക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ട് എന്നും അദ്ദേഹം അനുശോചിച്ചു.
താനുമായി നല്ല വ്യക്തിപരമായ ബന്ധമുണ്ട്. തന്നെ കൃത്യമായി നയിച്ച വ്യക്തിയാണ്. അദ്ദേഹവുമായി അത്രമാത്രം അടുപ്പമുണ്ട് . മലയാളഭാഷ നില നിൽക്കുന്ന കാലം വരെ എം ടി ഉണ്ടാകും. എം ടി ക്ക് മരിക്കാൻ കഴിയില്ല. അങ്ങനെ കരുതാൻ എനിക്ക് ഒട്ടും പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here